Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hormuz

ഹോർമുസിൽ സംഘർഷം മുറുകുന്നു; യുഎഇ തീരത്ത് കപ്പൽ പിടിച്ചെടുത്തു

ദു​​​ബാ​​​യ്: പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ൽ യു​​​ദ്ധ​​​ഭീ​​​തി വ​​​ർ​​​ധി​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് യു​​​എ​​​ഇ തീ​​​ര​​​ത്ത് ഇ​​​റാ​​​ൻ ച​​​ര​​​ക്കു​​​ക​​​പ്പ​​​ൽ പി​​​ടി​​​ച്ചെ​​​ടു​​​ത്തു. ക​​​പ്പ​​​ൽ പി​​​ടി​​​ച്ചെ​​​ടു​​​ത്ത സം​​​ഭ​​​വ​​​ത്തി​​​ൽ യു​​​ണൈ​​​റ്റ​​​ഡ് കിം​​​ഗ്ഡം മാ​​​രി​​​ടൈം ട്രേ​​​ഡ് ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

ഇ​​​റാ​​​ൻ സം​​​ഘ​​​ർ​​​ഷം ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​ന് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പും ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിംഗും ബെ​​യ്ജിം​​ഗി​​ൽ നി​​​ർ​​​ണാ​​​യ​​​ക കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് സം​​​ഭ​​​വം.

ഇ​​​റാ​​​ന്‍റെ പ്ര​​​ത്യേ​​​ക അ​​​നു​​​മ​​​തി​​​യോ​​​ടെ ചൈ​​​നീ​​​സ് ക​​​പ്പ​​​ലു​​​ക​​​ൾ നി​​​ല​​​വി​​​ൽ ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ലൂ​​​ടെ ക​​​ട​​​ന്നു​​​പോ​​​കു​​​ന്നു​​​ണ്ട്.

അ​​​തി​​​നി​​​ടെ, ഇ​​​സ്ര​​​യേ​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു യു​​​എ​​​ഇ​​​യി​​​ൽ ര​​​ഹ​​​സ്യ​​​സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യെ​​​ന്ന വാ​​​ർ​​​ത്ത​​​ക​​​ൾ യു​​​എ​​​ഇ ഭ​​​ര​​​ണ​​​കൂ​​​ടം ത​​​ള്ളി.

ഇ​​​സ്ര​​​യേ​​​ലി​​​ൽ ന​​​ട​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് മു​​​ന്നി​​​ൽ​​​ക്ക​​​ണ്ടാ​​​ണ് നെ​​​ത​​​ന്യാ​​​ഹു ഇ​​​ത്ത​​​രം പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നാ​​​ണ് രാ​​ഷ്‌​​ട്രീ​​​യ നി​​​രീ​​​ക്ഷ​​​ക​​​ർ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

International

നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ച് ഇ​റാ​ൻ; ഹോ​ർ​മു​സി​ൽ ക​പ്പ​ലി​ന് നേ​രെ വെ​ടി​വെ​പ്പ്

ടെ​ഹ്റാ​ൻ: പ​ശ്ചി​മേ​ഷ്യ​യി​ൽ വീ​ണ്ടും സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്നു. യു​എ​സ് ഉ​പ​രോ​ധം പി​ൻ​വ​ലി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് തു​റ​ന്നി​ട്ട ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഇ​റാ​ൻ വീ​ണ്ടും അ​ട​ച്ചു. ഇ​തി​നി​ടെ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ര​ണ്ടു ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ വെ​ടി​വ​യ്പ്പ് ഉ​ണ്ടാ​യി.

ഒ​മാ​നി​ൽ നി​ന്ന് 20 നോ​ട്ടി​ക്ക​ൽ മൈ​ൽ വ​ട​ക്കു​കി​ഴ​ക്കാ​യി ര​ണ്ട് ഗ​ൺ​ബോ​ട്ടു​ക​ൾ ഒ​രു ടാ​ങ്ക​റി​ന് നേ​രെ വെ​ടി​യു​തി​ർ​ത്ത​താ​യാ​ണ് റിപ്പോർട്ട്. മു​ന്ന​റി​യി​പ്പു​ക​ളൊ​ന്നും ന​ൽ​കാ​തെ​യാ​ണ് വെ​ടി​വെയ്പ്പുണ്ടായതെന്ന് ക്യാ​പ്റ്റ​ൻ അ​റി​യി​ച്ച​താ​യി യു​കെ മാ​രി​ടൈം ഏ​ജ​ൻ​സി പ​റ​ഞ്ഞു.

ക​പ്പ​ലും ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​രും സു​ര​ക്ഷി​ത​രാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ഇ​ന്ന​ലെ ഹോ​ർ​മു​സി​ലെ നി​യ​ന്ത്ര​ണം പ​ത്ത് ദി​വ​സ​ത്തേ​ക്ക് ഒ​ഴി​വാ​ക്കു​മെ​ന്ന് ഇ​റാ​ൻ അ​റി​യ​ച്ചെ​ങ്കി​ലും യു​എ​സി​ന്‍റെ ഉ​പ​രോ​ധം തു​ട​രു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഇ​തോ​ടെയാണ് ഹോ​ർ​മു​സി​ൽ വീ​ണ്ടും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് ഇ​റാ​ൻ അ​റി​യി​ച്ച​ത്. ഇ​റാ​നി​യ​ൻ സാ​യു​ധ സേ​ന​യു​ടെ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് ഇ​പ്പോ​ൾ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക്.​ ഇ​റാ​നി​ലേ​ക്ക് എ​ത്തു​ന്ന ക​പ്പ​ലു​ക​ൾ​ക്കും യു​എ​സ് സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തു​വ​രെ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കു​മെ​ന്ന് ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി.

International

ഇറാൻ ഹോർമുസ് തുറന്നു; സ്വാഗതം ചെയ്ത് ട്രംപ്

ടെ​​​​​ഹ്റാ​​​​​ൻ/​​​​​വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ ഡി​​​​​സി: ത​​​​​ന്ത്ര​​​​​പ്ര​​​​​ധാ​​​​​ന​​​​​മാ​​​​​യ ഹോ​​​​​ർ​​​​​മു​​​​​സ് ക​​​​​ട​​​​​ലി​​​​​ടു​​​​​ക്ക് എ​​​​​ല്ലാ വാ​​​​​ണി​​​​​ജ്യ​​​​​ക​​​​​പ്പ​​​​​ലു​​​​​ക​​​​​ൾ​​​​​ക്കു​​​​​മാ​​​​​യി പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യും തു​​​​​റ​​​​​ന്നു​​​​​വെ​​​​​ന്ന് ഇ​​​​​റാ​​​​​ൻ.

ല​​​​​ബ​​​​​ന​​​​​നി​​​​​ലെ വെ​​​​​ടി​​​​​നി​​​​​ർ​​​​​ത്ത​​​​​ലി​​​​​ന്‍റെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ലാ​​​​​ണ് ഹോ​​​​​ർ​​​​​മു​​​​​സ് തു​​​​​റ​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്നും വെ​​​​​ടി​​​​​നി​​​​​ർ​​​​​ത്ത​​​​​ൽ കാ​​​​​ലാ​​​​​വ​​​​​ധി അ​​​​​വ​​​​​സാ​​​​​നി​​​​​ക്കും​​​​​വ​​​​​രെ തു​​​​​റ​​​​​ന്നു​​​​​കി​​​​​ട​​​​​ക്കു​​​​​മെ​​​​​ന്നും ഇ​​​​​റേ​​​​​നി​​​​​യ​​​​​ൻ വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ മ​​​​​ന്ത്രി അ​​​​​ബ്ബാ​​​​​സ് അ​​​​​രാ​​​​​ഗ്ചി പ​​​​​റ​​​​​ഞ്ഞു.

ഇ​​​​റാ​​​​ന്‍റെ പോ​​​​ർ​​​​ട്സ് ആ​​​​ൻ​​​​ഡ് മാ​​​​രി​​​​ടൈം ഓ​​​​ർ​​​​ഗ​​​​നൈ​​​​സേ​​​​ഷ​​​​ൻ നേ​​​​ര​​​​ത്തേ നി​​​​ശ്ച​​​​യി​​​​ച്ച് അ​​​​റി​​​​യി​​​​ച്ചി​​​​ട്ടു​​​​ള്ള പാ​​​​ത​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​യി​​​​രി​​​​ക്ക​​​​ണം ക​​​​പ്പ​​​​ലു​​​​ക​​​​ൾ സ​​​​ഞ്ച​​​​രി​​​​ക്കേ​​​​ണ്ട​​​​തെ​​​​ന്ന് അ​​​​രാ​​​​ഗ്ചി അ​​​​റി​​​​യി​​​​ച്ചു. ഇ​​​​റാ​​​​ന്‍റെ പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ എ​​​​ണ്ണ​​​​വി​​​​ല 90 ഡോ​​​​ള​​​​റി​​​​ൽ താ​​​​ഴെ​​​​യാ​​​​യി.

വ്യാ​​​​​ഴാ​​​​​ഴ്ച​​​​​യാ​​​​​ണ് ഇ​​​​​സ്ര​​​​​യേ​​​​​ലും ല​​​​​ബ​​​​​ന​​​​​നും പ​​​​​ത്തുദി​​​​​വ​​​​​സ​​​​​ത്തെ വെ​​​​​ടി​​​​​നി​​​​​ർ​​​​​ത്ത​​​​​ൽ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​ത്. യു​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പി​​​​​ന്‍റെ മ​​​​​ധ്യ​​​​​സ്ഥ​​​​​ത​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു വെ​​​​​ടി​​​​​നി​​​​​ർ​​​​​ത്ത​​​​​ലു​​​​​ണ്ട‌ാ​​​​​യ​​​​​ത്.

ഹോ​​​​​ർ​​​​​മു​​​​​സ് തു​​​​​റ​​​​​ന്ന ഇ​​​​​റാ​​​​​ന്‍റെ തീ​​​​​രു​​​​​മാ​​​​​ന​​​​​ത്തെ ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പ് സോ​​​​​ഷ്യ​​​​​ൽ​​​​​ മീ​​​​​ഡി​​​​​യ​​യി​​​​​ൽ സ്വാ​​​​​ഗ​​​​​തം ചെ​​​​​യ്തു. ഇ​​​​​റാ​​​​​ന് ട്രം​​​​​പ് ന​​​​​ന്ദി അ​​​​​റി​​​​​യി​​​​​ച്ചു. അ​​​​​തേ​​​​​സ​​​​​മ​​​​​യം, പ​​​​​ശ്ചി​​​​​മേ​​​​​ഷ്യ​​​​​ൻ യു​​​​​ദ്ധം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​മാ​​​​​യി ഇ​​​​​റാ​​​​​ൻ ക​​​​​രാ​​​​​റി​​​​​ലെ​​​​​ത്തു​​​​​ന്ന​​​​​തു​​​​​വ​​​​​രെ ഇ​​റാ​​നെ​​തി​​രാ​​യ നാ​​​​​വി​​​​​ക ഉ​​​​​പ​​​​​രോ​​​​​ധം പൂ​​​​​ർ​​​​​ണശ​​​​​ക്തി​​​​​യി​​​​​ൽ തു​​​​​ട​​​​​രു​​​​​മെ​​​​​ന്ന് ട്രം​​​​​പ് അ​​​​​റി​​​​​യി​​​​​ച്ചു.

സ​​​ന്പു​​​ഷ്ടീ​​​ക​​​രി​​​ച്ച യുറേ​​​നി​​​യം കൈ​​​മാ​​​റാ​​​ൻ ഇ​​​റാ​​​ൻ സ​​​മ്മ​​​തി​​​ച്ച​​​താ​​​യി ഇ​​​ന്ന​​​ലെ ട്രം​​​പ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. എ​​​ന്നാ​​​ൽ, ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഇ​​​റാ​​​ന്‍റെ സ്ഥി​​​രീ​​​ക​​​ര​​​ണ​​​മു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. ഇ​​​റാ​​​ന്‍റെ ആ​​​ണ​​​വ​​​പ​​​ദ്ധ​​​തി​​​യാ​​​ണ് യു​​​എ​​​സ്-​​​ഇ​​​റാ​​​ൻ സ​​​മാ​​​ധാ​​​ന ച​​​ർ​​​ച്ച​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി.

ഗ​​​​ൾ​​​​ഫി​​​നെ അ​​​​റ​​​​ബി​​​​ക്ക​​​​ട​​​​ലു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന ഹോ​​​​ർ​​​​മു​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്ക് ത​​​​ന്ത്ര​​​​പ്ര​​​​ധാ​​​​ന ക​​​​പ്പ​​​​ൽപ്പാ​​​​ത​​​​യാ​​​​ണ്. ലോ​​​​ക​​​​ത്തെ 20 ശ​​​​ത​​​​മാ​​​​നം എ​​​​ണ്ണ​​​​യും പ്ര​​​​കൃ​​​​തി​​​​വാ​​​​ത​​​​ക​​​​വും കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന​​​​ത് ഇ​​​​തി​​​​ലൂ​​​​ടെ​​​​യാ​​​യി​​​രു​​​ന്നു.

പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ സൈ​​​​​നി​​​​​ക​​​​​മേ​​​​​ധാ​​​​​വി ഫീ​​​​​ൽ​​​​​ഡ് മാ​​​​​ർ​​​​​ഷ​​​​​ൽ അ​​​​​സീം മു​​​​​നി​​​​​ർ വ്യാ​​​​​ഴാ​​​​​ഴ്ച ഉ​​​​​ന്ന​​​​​ത ഇ​​​​​റേ​​​​​നി​​​​​യ​​​​​ൻ നേ​​​​​താ​​​​​ക്ക​​​​​ളു​​​​​മാ​​​​​യി ടെ​​​​​ഹ്റാ​​​​​നി​​​​​ൽ കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച ന​​​​​ട​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. റ​​​​​വ​​​​​ലൂ​​​​​ഷ​​​​​ണ​​​​​റി ഗാ​​​​​ർ​​​​​ഡ് ആ​​​​​സ്ഥാ​​​​​ന​​​​​വും മു​​​​​നീ​​​​​ർ സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ച്ചു.

യു​​​​​എ​​​​​സ്-​​​​​ഇ​​​​​റാ​​​​​ൻ വെ​​​​​ടി​​​​​നി​​​​​ർ​​​​​ത്ത​​​​​ലി​​​​​നു മ​​​​​ധ്യ​​​​​സ്ഥ​​​​​ത വ​​​​​ഹി​​​​​ക്കു​​​​​ന്ന​​​​​തു പാ​​​​​ക്കി​​​​​സ്ഥാ​​​​​നാ​​​​​ണ്. യു​​​​​എ​​​​​സ്-​​​​​ഇ​​​​​റാ​​​​​ൻ ര​​​​​ണ്ടാം​​​​​വ​​​​​ട്ട സ​​​​​മാ​​​​​ധാ​​​​​ന ച​​​​​ർ​​​​​ച്ച അ​​​​​ടു​​​​​ത്ത ദി​​​​​വ​​​​​സം പാ​​​​​ക്കി​​​​​സ്ഥാ​​​​​നി​​​​​ൽ ന​​​​​ട​​​​​ക്കും.

International

ലബനനിലെ ഇസ്രയേൽ ആക്രമണം; ഹോ​ർ​മു​സ് വീ​ണ്ടും അ​ട​ച്ച് ഇ​റാ​ൻ, വെ​ടി​നി​ർ​ത്ത​ൽ പ്ര​തി​സ​ന്ധി​യി​ൽ

ദുബായ്: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോണ​ൾ​ഡ് ട്രം​പ് ഇ​റാ​നു​മാ​യി വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ച് 24 മ​ണി​ക്കൂ​ർ തി​ക​യു​ന്ന​തി​നു മു​ൻ​പേ പശ്ചിമേഷ്യയിൽ വീ​ണ്ടും സം​ഘ​ർ​ഷം. ല​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ തു​ട​രു​ന്ന അ​തി​ശ​ക്ത​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചു ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഇ​റാ​ൻ വീ​ണ്ടും അ​ട​ച്ചു.

ഉഗ്രആക്രമണം

ആ​ഗോ​ള ഊ​ർ​ജവി​ത​ര​ണ​ത്തെ ബാ​ധി​ക്കു​ന്ന ​നീ​ക്കം മേ​ഖ​ല​യെ വീ​ണ്ടും യു​ദ്ധ​ഭീ​തി​യി​ലാ​ഴ്ത്തി​. ഇ​തോ​ടെ നി​ശ്ച​യി​ച്ചി​രു​ന്ന സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ അ​നി​ശ്ചി​ത​ത്വ​ത്തി​ലേക്കു നീങ്ങുകയാണ്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് യു​എ​സും ഇ​റാ​നും ത​മ്മി​ൽ ര​ണ്ടാ​ഴ്ച​ത്തെ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ ​ക​രാ​ർ നി​ല​വി​ൽ വന്നു മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ല​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ വ​ൻ​തോ​തി​ലു​ള്ള വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി. ബെ​യ്‌​റൂ​ട്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള ലെ​ബ​ന​ൻ ന​ഗ​ര​ങ്ങ​ളി​ൽ ഇ​സ്ര​യേ​ൽ ശ​ക്ത​മാ​യ ആ​ക്ര​മ​ണ​മാ​ണ് അ​ഴി​ച്ചു​വി​ട്ട​ത്.

വെ​റും പ​ത്തു മി​നി​റ്റി​നു​ള്ളി​ൽ നൂറിലധികം മിസൈലുകളാണ് അയച്ചത്. ഹി​സ്ബു​ള്ള​യു​ടെ കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടായിരുന്നു ഇ​സ്ര​യേ​ൽ ബോം​ബ് ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ങ്ങ​ളി​ൽ കു​ട്ടി​ക​ള​ട​ക്കം 254 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും ആ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. തെ​ക്ക​ൻ ലെ​ബ​ന​നെ രാ​ജ്യ​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന അ​വ​സാ​ന​ത്തെ പാ​ല​വും ഇ​സ്ര​യേ​ൽ ത​ക​ർ​ത്തു. നി​ല​വി​ൽ തെ​ക്ക​ൻ ലെ​ബ​ന​നെ ലോ​ക​ത്തുനി​ന്ന് ഒ​റ്റ​പ്പെ​ടു​ത്തി​യ​താ​യി ഇ​സ്ര​യേ​ൽ സൈ​ന്യം അ​റി​യി​ച്ചു.

ഹിസ്ബുള്ള കരാറിലില്ല

​റാ​നു​മാ​യു​ള്ള വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​നെ പി​ന്തു​ണ​യ്ക്കു​ന്നു​ണ്ടെ​ങ്കി​ലും ല​ബ​ന​നി​ലെ ആ​ക്ര​മ​ണം തു​ട​രു​മെ​ന്ന് ഇ​സ്രയേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു വ്യ​ക്ത​മാ​ക്കി. ല​ബ​ന​നി​ലെ സൈ​നി​ക ന​ട​പ​ടി​ക​ൾ ക​രാ​റിന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന​ത​ല്ലെ​ന്ന് നെതന്യാഹു എ​ക്സി​ൽ കു​റി​ച്ചു. ഇ​തേ നി​ല​പാ​ട് ത​ന്നെ​യാ​ണ് ട്രം​പും സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഹി​സ്ബു​ള്ള​യു​മാ​യു​ള്ള പോ​രാ​ട്ടം ക​രാ​റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലെന്ന് ട്രം​പ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസും ഇക്കാര്യം വ്യക്തമാക്കി. വെടിനിർത്തൽ കരാറിൽ ലെബനനും ഉൾപ്പെടുമെന്ന് ഇറാൻ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും വാൻസ് പറഞ്ഞു.

തുറക്കണമെന്നു യുഎസ്

അതേസമയം, അ​മേ​രി​ക്ക ത​ങ്ങ​ളു​ടെ വാ​ഗ്ദാ​ന​ങ്ങ​ൾ ലം​ഘി​ക്കു​ക​യാ​ണെ​ന്നും ഇ​സ്ര​യേ​ലിന്‍റെ ആ​ക്ര​മ​ണ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ഇ​റാ​ക്കി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി പ​റ​ഞ്ഞു. ഹോർമുസ് വ​ഴി ക​ട​ന്നു​പോ​കു​ന്ന ക​പ്പ​ലു​ക​ളി​ൽനി​ന്ന് വ​ൻ തു​ക ടോ​ൾ ഈ​ടാ​ക്കാ​നാ​ണ് ഇ​റാന്‍റെ നീ​ക്കം.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ച ഇ​റാന്‍റെ ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നു വൈ​റ്റ് ഹൗ​സ് പ്ര​തി​ക​രി​ച്ചു. ജ​ല​പാ​ത ഉ​ട​ൻ സു​ര​ക്ഷി​ത​മാ​യി തു​റ​ക്ക​ണ​മെ​ന്ന് വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ക​രോ​ലി​ൻ ലെ​വി​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. ക​രാ​ർ പ്ര​കാ​രം ജ​ല​പാ​ത തു​റ​ന്നു​ന​ൽ​കാ​ൻ ഇ​റാ​ൻ ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും ട്രം​പ് ഭ​ര​ണ​കൂ​ടം ഓ​ർ​മി​പ്പി​ച്ചു. എ​ന്നാ​ൽ ല​ബ​ന​നി​ൽ ‌ആ​ക്ര​മ​ണം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​റാന്‍റെ അ​ടു​ത്ത നീ​ക്കം എ​ന്താ​യി​രി​ക്കു​മെ​ന്നാണ് യുഎസ് നിരീക്ഷിക്കുന്നത്.

International

ഹോ​ർ​മു​സിൽ അഞ്ചു രാജ്യങ്ങൾക്ക് ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച് ഇ​റാ​ൻ

ടെ​ഹ്റാ​ൻ: യു​എ​സ്-​ഇസ്രയേൽ-ഇ​റാ​ൻ യു​ദ്ധം കൊ​ടു​മ്പി​രി​ക്കൊ​ണ്ടി​രി​ക്കെ, ആ​ഗോ​ള ഊ​ർ​ജ വി​പ​ണി​യി​ൽ നി​ർണാ​യ​ക​മാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ക​പ്പ​ൽ ഗ​താ​ഗ​ത​ത്തിന് ഇ​ന്ത്യ​യു​ൾ​പ്പെ​ടെ​യു​ള്ള സൗഹൃദരാ​ജ്യ​ങ്ങ​ൾ​ക്ക് ഇ​ള​വ് അ​നു​വ​ദി​ച്ച് ഇ​റാ​ൻ. ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്‌​ചി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​ന്ത്യ​യെക്കൂടാതെ പാ​ക്കി​സ്ഥാ​ൻ, ഇ​റാ​ഖ്, ചൈ​ന, റ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളെ​യാ​ണ് ഇറാൻ സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ച​തോ​ടെ ആ​ഗോ​ള​ത​ല​ത്തി​ൽ ഇ​ന്ധ​ന​വി​ല കു​തി​ച്ചു​യ​രു​ക​യും പ​ല രാ​ജ്യ​ങ്ങ​ളി​ലും ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്യുന്ന ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​റാ​ൻ ത​ങ്ങ​ളു​ടെ നി​ല​പാ​ടി​ൽ മാ​റ്റം വ​രു​ത്തുന്നത്. ഇ​റാ​നോ​ടു ശ​ത്രു​ത പു​ല​ർ​ത്താ​ത്ത രാ​ജ്യ​ങ്ങ​ളി​ലെ ക​പ്പ​ലു​ക​ൾ​ക്കു കൃ​ത്യ​മാ​യ സു​ര​ക്ഷാമാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ക​ട​ലി​ടു​ക്കി​ലൂ​ടെ സ​ഞ്ച​രി​ക്കാ​മെ​ന്ന് ഇ​റാ​ൻ അറിയിച്ചു.‌

അതേസമയം, ഗ്യാ​സ് ക​യ​റ്റി​വ​ന്ന ര​ണ്ട് ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ൾ സു​ര​ക്ഷി​ത​മാ​യി ഹോർമുസ് പി​ന്നി​ട്ട​താ​യും ഇ​ന്ത്യ​ൻ ഷി​പ്പിം​ഗ് മ​ന്ത്രാ​ല​യം സ്ഥിരീകരിച്ചു. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ക​പ്പ​ലു​ക​ളി​ൽനി​ന്നു സു​ര​ക്ഷാഫീ​സാ​യി ടോ​ൾ ഈ​ടാ​ക്കാ​നു​ള്ള നീ​ക്ക​വും ഇ​റാ​ൻ പാ​ർ​ല​മെന്‍റ് ന​ട​ത്തു​ന്നു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ബി​ല്ലി​ന് അ​ടു​ത്ത ആ​ഴ്ച​യോ​ടെ അ​ന്തി​മ​രൂ​പ​മാ​യേ​ക്കും.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​നു മേ​ലു​ള്ള ത​ങ്ങ​ളു​ടെ പ​ര​മാ​ധി​കാ​രം അ​ന്താ​രാഷ്‌ട്ര​ത​ല​ത്തി​ൽ അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന​തു യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നാ​യി ഇ​റാ​ൻ മു​ന്നോ​ട്ടുവ​ച്ച പ്ര​ധാ​ന നി​ബ​ന്ധ​ന​ക​ളി​ൽ ഒ​ന്നാ​ണ്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ദീ​ർ​ഘ​കാ​ലം അ​ട​ച്ചി​ടു​ന്ന​ത് ആ​ഗോ​ള സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ താറുമാറാക്കുമെന്ന് യുഎൻ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു. 

National

ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഇന്ത്യൻ പതാക വഹിച്ചുകൊണ്ടുള്ള രണ്ട് കപ്പലുകൾ കൂടി ഹോർമുസ് കടലിടുക്ക് കടക്കാനൊരുങ്ങുന്നു. ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നീ എൽപിജി ടാങ്കറുകളാണ് ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.

ബ്ലൂംബെർഗാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നേരത്തേ ഇന്ത്യൻ പതാകയുള്ള രണ്ട് എൽപിജി കപ്പലുകൾ കടലിടുക്കിലൂടെ കടന്നുപോകാൻ ഇറാൻ അനുവദിച്ചിരുന്നു. ഈ കപ്പലുകൾ ഇന്ത്യൻ തുറമുഖങ്ങളിൽ എത്തുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് രണ്ട് ടാങ്കറുകൾ കൂടി കടലിടുക്ക് കടക്കാനൊരുങ്ങുന്നത്.

ഷിപ് ട്രാക്കിംഗ് ഡാറ്റകൾ പ്രകാരം രണ്ട് കപ്പലുകളും തിങ്കളാഴ്ച പുലർച്ചെയാണ് യുഎഇ തീരത്തുനിന്ന് യാത്ര ആരംഭിച്ചത്. യുദ്ധം ആരംഭിച്ചതുമുതൽ ഒട്ടേറെ കപ്പലുകളാണ് വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള നിരവധി ആക്രമണങ്ങളാണ് ഈ മേഖലയിൽ നടന്നത്.

National

ഹോർമുസ് കടക്കാൻ കാത്ത് 22 ഇന്ത്യൻ കപ്പലുകൾ

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ക്രൂ​​​​​ഡ് ഓ​​​​​യി​​​​​ലും എ​​​​​ൽ​​​​​പി​​​​​ജി​​​​​യും ഉ​​​​​ൾ​​​​​പ്പെ​​​​​ടെ ഇ​​​​​ന്ധ​​​​​ന​​​​​വു​​​​​മാ​​​​​യു​​​​​ള്ള മൂ​​​​ന്നെ​​​​ണ്ണ​​​​മു​​​​ൾ​​​​പ്പെ​​​​ടെ 22 ഇ​​​​​ന്ത്യ​​​​​ൻ ക​​​​​പ്പ​​​​​ലു​​​​​ക​​​​​ൾ ഹോ​​​​​ർ​​​​​മു​​​​​സ് ക​​​​​ട​​​​​ലി​​​​​ടു​​​​​ക്ക് ക​​​​​ട​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് പേ​​​​​ർ​​​​​ഷ്യ​​​​​ൻ ഗ​​​​​ൾ​​​​​ഫി​​​​​ൽ തു​​​​​ട​​​​​രു​​​​​ന്ന​​​​​താ​​​​​യി ഷി​​​​​പ്പിം​​​​​ഗ് മ​​​​​ന്ത്രാ​​​​​ല​​​​​യം സ്പെ​​​​​ഷ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി രാ​​​​​ജേ​​​​​ഷ് കു​​​​​മാ​​​​​ർ സി​​​​​ൻ​​​​​ഹ.

1.67 ദ​​​​​ശ​​​​​ല​​​​​ക്ഷം ട​​​​​ൺ ക്രൂ​​​​​ഡ് ഓ​​​​​യി​​​​​ൽ, 3.2 ദ​​​​​ശ​​​​​ല​​​​​ക്ഷം ട​​​​​ൺ എ​​​​​ൽ​​​​​പി​​​​​ജി, ര​​​​​ണ്ടു ദ​​​​​ശ​​​​​ല​​​​​ക്ഷം ട​​​​​ൺ എ​​​​​ൽ​​​​​എ​​​​​ൻ​​​​​ജി എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണു മൂ​​​​​ന്ന് ക​​​​​പ്പ​​​​​ലു​​​​​ക​​​​​ളി​​​​​ലാ​​​​യു​​​​ള്ള​​​​ത്. അ​​​​വ​​​​ശേ​​​​ഷി​​​​ച്ച​​​​വ ക​​​​ണ്ടെ​​​​യ്ന​​​​ർ കാ​​​​രി​​​​യ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​യാ​​​​ണ്.

ഇ​​​​​റാ​​​​​ൻ-​​​​​ഇ​​​​​സ്ര​​​​​യേ​​​​​ൽ സം​​​​​ഘ​​​​​ർ​​​​​ഷം തു​​​​​ട​​​​​ങ്ങു​​​​​ന്ന​​​​​തി​​​​​നു​​​മു​​​​​ന്പ് 28 ഇ​​​​​ന്ത്യ​​​​​ൻ ക​​​​​പ്പ​​​​​ലു​​​​​ക​​​​ൾ ക​​​​​ട​​​​​ലി​​​​​ടു​​​​​ക്ക് ക​​​​ട​​​​ക്കാ​​​​ൻ കാ​​​​ത്തു​​​​കി​​​​ട​​​​ക്കു​​​​ന്നു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഇ​​​​​തി​​​​​ൽ 24 എ​​​​​ണ്ണം പ​​​​​ടി​​​​​ഞ്ഞാ​​​​​റ​​​​​ൻ ഭാ​​​​​ഗ​​​​​ത്തും നാ​​​​​ലെ​​​​​ണ്ണം കി​​​​​ഴ​​​​​ക്കു​​​ഭാ​​​​​ഗ​​​​​ത്തു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ക​​​​​ഴി​​​​​ഞ്ഞ​​​​​യാ​​​​​ഴ്ച ഇ​​​​രു​​​​ഭാ​​​​ഗ​​​​ത്തും ഓ​​​​​രോ ക​​​​​പ്പ​​​​​ലു​​​​​ക​​​​​ൾ സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​യി ക​​​​​ട​​​​​ലി​​​​​ടു​​​​​ക്ക് ക​​​​​ട​​​​​ന്നു. അ​​​​​വ​​​​​ശേ​​​​​ഷി​​​​​ക്കു​​​​​ന്ന ക​​​​​പ്പ​​​​​ലു​​​​​ക​​​​​ളി​​​​​ലെ 611 ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രും സു​​​​​ര​​​​​ക്ഷി​​​​​ത​​​​​രാ​​​​​ണ്.

ആ​​​​​റ് എ​​​​​ൽ​​​​​പി​​​​​ജി ടാ​​​​​ങ്ക​​​​​റു​​​​​ക​​​​​ളും ഒ​​​​​രു എ​​​​​ൽ​​​​​എ​​​​​ൻ​​​​​ജി ടാ​​​​​ങ്ക​​​​​റും നാ​​​​​ല് ക്രൂ​​​​​ഡ് ഓ​​​​​യി​​​​​ൽ ടാ​​​​​ങ്ക​​​​​റും കു​​​​​ടു​​​​​ങ്ങി​​​​​ക്കി​​​​​ട​​​​​ക്കു​​​​​ന്ന​​​​​വ​​​​​യി​​​​​ൽ ഉ​​​​​ണ്ട്. രാ​​​​​സ​​​​​വ​​​​​സ്തു​​​​​ക്ക​​​​​ൾ ക​​​​​യ​​​​​റ്റു​​​​​ന്ന ക​​​​​പ്പ​​​​​ൽ, മൂ​​​​​ന്ന് ക​​​​​ണ്ടെ​​​​​യ്ന​​​​​ർ ക​​​​​പ്പ​​​​​ലു​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യും ക​​​​​ട​​​​​ലി​​​​​ൽ തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണ്. ഇ​​​​​ന്ത്യ​​​​​ൻ ക​​​​​പ്പ​​​​​ലു​​​​​ക​​​​​ളെ സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​യി ഹോ​​​​​ർ​​​​​മു​​​​​സ് ക​​​​​ട​​​​​ലി​​​​​ടു​​​​​ക്ക് ക​​​​​ട​​​​​ത്തു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ശ്ര​​​​​മം തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും രാ​​​​​ജേ​​​​​ഷ് കു​​​​​മാ​​​​​ർ സി​​​​​ൻ​​​​​ഹ പ​​​​റ​​​​ഞ്ഞു.

National

40,000 മെ​ട്രി​ക് ട​ൺ എ​ൽ​പി​ജി ഉ​ട​ൻ എ​ത്തും; ഇ​ന്ത്യ​ൻ ക​പ്പ​ൽ ഹോ​ർ​മു​സ് ക​ട​ക്കു​ന്നു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ എ​ൽ​പി​ജി ക്ഷാ​മ​ത്തി​നു പ​രി​ഹാ​ര​മാ​കു​ന്നു. 40,000 മെ​ട്രി​ക് ട​ണ്ണി​ല​ധി​കം എ​ൽ​പി​ജി വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ഇ​ന്ത്യ​ൻ ക​പ്പ​ൽ ശി​വാ​ലി​ക് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ നി​ന്ന് യാ​ത്ര തി​രി​ച്ചു. ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ സു​ര​ക്ഷാ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ക​പ്പ​ൽ യാ​ത്ര തു​ട​രു​ന്ന​ത്.

ക​പ്പ​ലു​ക​ളു​ടെ സു​ര​ക്ഷി​ത യാ​ത്ര ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഇ​റാ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം രാ​ജ്യ​ത്ത് ആ​വ​ശ്യ​ത്തി​ന് ഇ​ന്ധ​ന ശേ​ഖ​ര​മു​ണ്ടെ​ന്നും എ​ൽ​പി​ജി ക്ഷാ​മ​ത്തെ​ക്കു​റി​ച്ച് പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട​തി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ​

ശി​വാ​ലി​ക്കി​ന് പി​ന്നാ​ലെ അ​ടു​ത്ത ആ​റ് മ​ണി​ക്കൂ​റി​നു​ള്ളി​ൽ മ​റ്റൊ​രു ക​പ്പ​ൽ കൂ​ടി എ​ൽ​പി​ജി​യു​മാ​യി യാ​ത്ര തി​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അറിയിച്ചു. ഇ​ന്ധ​ന ഇ​റ​ക്കു​മ​തി ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​ൻ ഘ​ട്ടം​ഘ​ട്ട​മാ​യാ​ണ് ക​പ്പ​ലു​ക​ളെ പു​റ​ത്തെ​ത്തി​ക്കു​ന്ന​ത്.

അ​തി​നി​ടെ പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധം തു​ട​രു​ന്ന​തി​നി​ടെ മൂ​ന്ന് ഇ​ന്ത്യ​ൻ നാ​വി​ക​ർ കൊ​ല്ല​പ്പെ​ട്ടെ​ന്നും ഒ​രാ​ളെ കാ​ണാ​താ​യെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ന് ചു​റ്റു​മാ​യി 27 ഓ​ളം ക​പ്പ​ലു​ക​ളു​ണ്ട്. ഇ​തി​ൽ 700ൽ ​അ​ധി​കം നാ​വി​ക​രു​ണ്ടെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു.

National

കപ്പലുകൾക്ക് ഹോർമുസിലൂടെ അനുമതി: ഉത്തരം നൽകാതെ കേന്ദ്രം

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​ൻ ച​​​ര​​​ക്കു​​​ക​​​പ്പ​​​ലു​​​ക​​​ൾ​​​ക്ക് ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ലൂ​​​ടെ ക​​​ട​​​ന്നു​​​പോ​​​കാ​​​ൻ ഇ​​​റാ​​​ൻ അ​​​നു​​​വാ​​​ദം ന​​​ൽ​​​കി​​​യെ​​​ന്ന വാ​​​ർ​​​ത്ത സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ക​​​യോ ത​​​ള്ളാ​​​തെ​​​യോ വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം.

വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രി എ​​​സ്. ജ​​​യ​​​ശ​​​ങ്ക​​​റും ഇ​​​റാ​​​ൻ സ​​​ഹ​​​മ​​​ന്ത്രി​​​യും സ​​​മീ​​​പ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ മൂ​​​ന്നു ത​​​വ​​​ണ സം​​​സാ​​​രി​​​ച്ചു. ക​​​പ്പ​​​ലു​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷ​​​യും ഇ​​​ന്ത്യ​​​യു​​​ടെ ഊ​​​ർ​​​ജ​​​സു​​​ര​​​ക്ഷ​​​യും അ​​​വ​​​ർ ച​​​ർ​​​ച്ച ചെ​​​യ്തു. ഇ​​​തി​​​ൽ കൂ​​​ടു​​​ത​​​ൽ എ​​​ന്തെ​​​ങ്കി​​​ലും ഇ​​​പ്പോ​​​ൾ പ​​​റ​​​യു​​​ന്നി​​​ല്ലെ​​​ന്നും വി​​​ദേ​​​ശ​​​കാ​​​ര്യ വ​​​ക്താ​​​വ് ര​​​ണ്‍ധീ​​​ർ ജ​​​യ്സ്വാ​​​ൾ പ​​​റ​​​ഞ്ഞു.

ന​​​യ​​​ത​​​ന്ത്ര ച​​​ർ​​​ച്ച​​​ക​​​ളെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​ന്ത്യ​​​ൻ പ​​​താ​​​ക വ​​​ഹി​​​ക്കു​​​ന്ന എ​​​ണ്ണ ടാ​​​ങ്ക​​​റു​​​ക​​​ൾ ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ലൂ​​​ടെ ക​​​ട​​​ന്നു​​​പോ​​​കാ​​​ൻ ഇ​​​റാ​​​ൻ സ​​​മ്മ​​​തി​​​ച്ച​​​താ​​​യു​​​ള്ള റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ര​​​ണ്‍ധീ​​​ർ ജ​​​യ്സ്വാ​​​ൾ.

International

ഹോർമുസിൽ ഇറാന്‍റെ നാവികാഭ്യാസം: മുന്നറിയിപ്പു നൽകി യുഎസ് സേന

ടെ​​​ഹ്റാ​​​ൻ: അ​​​മേ​​​രി​​​ക്ക പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ൽ സൈ​​​നി​​​ക​​​വി​​​ന്യാ​​​സം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നി​​​ടെ സു​​​പ്ര​​​ധാ​​​ന എ​​​ണ്ണ​​​ക്ക​​​ട​​​ത്തു​​​പാ​​​ത​​​യി​​​ലെ ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ൽ നാ​​​വി​​​കാ​​​ഭ്യാ​​​സ​​​വു​​​മാ​​​യി ഇ​​​റാ​​​ൻ. വി​​​പ്ല​​​വ​​​ഗാർ​​​ഡി​​​ന്‍റെ നാ​​​വി​​​ക വി​​​ഭാ​​​ഗം ഇ​​​ന്നും നാ​​​ളെ​​​യു​​​മാ​​​യി അ​​​ഭ്യാ​​​സം ന​​​ട​​​ത്തു​​​മെ​​​ന്നാ​​​ണ് അ​​​റി​​​യി​​​പ്പ്.

ഇ​​​തി​​​നെ​​​തി​​​രേ അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന മു​​​ന്ന​​​റി​​​യി​​​പ്പ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​റാ​​​ന്‍റെ നാ​​​വി​​​കാ​​​ഭ്യാ​​​സം സു​​​ര​​​ക്ഷി​​​ത​​​മാ​​​യി, പ്ര​​​ഫ​​​ഷ​​​ണ​​​ൽ രീ​​​തി​​​യി​​​ൽ, അ​​​നാ​​​വ​​​ശ്യ റി​​​സ്കു​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കി​​​യാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന പ​​​റ​​​ഞ്ഞു. അ​​​മേ​​​രി​​​ക്ക​​​ൻ യു​​​ദ്ധ​​​ക്ക​​​പ്പ​​​ലു​​​ക​​​ൾ​​​ക്കു മു​​​ക​​​ളി​​​ൽ യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ പ​​​റ​​​ത്തു​​​ന്ന​​​തും ആ​​​യു​​​ധാ​​​ഭ്യാ​​​സം ന​​​ട​​​ത്തു​​​ന്ന​​​തും യു​​​ദ്ധ​​​ക്ക​​​പ്പ​​​ലു​​​ക​​​ൾ​​​ക്കു നേ​​​ർ​​​ക്ക് ബോ​​​ട്ടു​​​ക​​​ൾ പാ​​​യി​​​ക്കു​​​ന്ന​​​തും സ​​​ഹി​​​ക്കി​​​ല്ലെ​​​ന്ന് സേ​​​ന മുന്നറിയിപ്പു നല്കി.

ഇ​​​തി​​​നി​​​ടെ, അ​​​മേ​​​രി​​​ക്ക​​​യും പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ൽ വ്യോ​​​മാ​​​ഭ്യാ​​​സം ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ ത്വ​​​രി​​​ത​​​ഗ​​​തി​​​യി​​​ൽ വി​​​ന്യ​​​സി​​​ക്കു​​​ന്ന​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളാ​​​ണ് പ​​​രി​​​ശീ​​​ലി​​​ക്കു​​​ന്ന​​​ത്.

അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം യു​​​എ​​​സ്എ​​​സ് ഏ​​​ബ്ര​​​ഹാം ലി​​​ങ്ക​​​ൺ വി​​​മാ​​​ന​​​വാ​​​ഹി​​​നി അ​​​ട​​​ക്ക​​​മു​​​ള്ള വ​​​ൻ യു​​​ദ്ധ​​​ക്ക​​​പ്പ​​​ലു​​​ക​​​ൾ ഇ​​​റാ​​​നെ ല​​​ക്ഷ്യ​​​മി​​​ട്ട് പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ആ​​​ണ​​​വക്ക​​​രാ​​​റി​​​ന് ഇ​​​റാ​​​ൻ ത​​​യാ​​​റാ​​​യി​​​ല്ലെ​​​ങ്കി​​​ൽ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ അ​​​ടു​​​ത്ത ആ​​​ക്ര​​​മ​​​ണം കൂ​​​ടു​​​ത​​​ൽ മാ​​​ര​​​ക​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് ട്രം​​​പ് ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഹോ​​​ർ​​​മു​​​സി​​​ൽ നാ​​​വി​​​കാ​​​ഭ്യാ​​​സം ന​​​ട​​​ത്തു​​​മെ​​​ന്ന് ഇ​​​റാ​​​ൻ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള എ​​​ണ്ണടാ​​​ങ്ക​​​റു​​​ക​​​ൾ പു​​​റം​​​ലോ​​​ക​​​ത്തെ​​​ത്തു​​​ന്ന​​​ത് ഹോ​​​ർ​​​മു​​​സി​​​ലൂ​​​ടെ​​​യാ​​​ണ്. ചൈ​​​ന, റ​​​ഷ്യ രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ​​​യി​​​ ചേ​​​ർ​​​ന്ന് ഇ​​​റാ​​​ൻ വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ സൈ​​​നി​​​കാ​​​ഭ്യാ​​​സ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​മെ​​​ന്നും സൂ​​​ച​​​ന​​​യു​​​ണ്ട്.

ലാറിജാനി റഷ്യയിൽ

മോ​​​സ്കോ: ​​​ഇ​​​റേ​​​നി​​​യ​​​ൻ ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ സ​​​മി​​​തി സെ​​​ക്ര​​​ട്ട​​​റി​​​യും പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വ് അ​​​യ​​​ത്തൊ​​​ള്ള അലി ഖ​​​മ​​​ന​​​യ്‌​​​യു​​​ടെ വി​​​ശ്വ​​​സ്ത​​​നു​​​മാ​​​യ അ​​​ലി ലാ​​​റി​​​ജാ​​​നി റ​​​ഷ്യ​​​യി​​​ലെ​​​ത്തി പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​നു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി.

ഉ​​​ഭ​​​യ​​​ക​​​ക്ഷി ബ​​​ന്ധ​​​ത്തി​​​നു പു​​​റ​​​മേ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട പ്രാ​​​ദേ​​​ശി​​​ക, അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​ഷ​​​യ​​​ങ്ങ​​​ളും ച​​​ർ​​​ച്ച​​​യാ​​​യെ​​​ന്ന് റ​​​ഷ്യ​​​യി​​​ലെ ഇ​​​റാ​​​ൻ അം​​​ബാ​​​സ​​​ഡ​​​ർ കാ​​​സിം ജ​​​ലീ​​​ലി അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up